fungus

കൊല്ലം: ബ്ലാക്ക് ഫംഗസ് ബാധ പകരുന്നത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതുപോലെ ഓക്സിജൻ സ്വീകരിക്കുന്നതിലൂടെയല്ലെന്ന് ആരോഗ്യവിദഗ്ദ്ധർ. സ്വാഭാവികമായി ശ്വസിക്കുന്ന വായുവിലും പലതരത്തിലുള്ള ഫംഗസുകളുണ്ട്.

താരതമ്യേന ലഘുവായ രോഗബാധ മുതൽ ജീവൻ അപഹരിക്കുന്ന തരത്തിലുള്ള വലിയ രോഗബാധകൾ വരെ ഫംഗസ് മൂലം ഉണ്ടാവാം. എന്നാൽ ഇത്തരം ഫംഗസുകൾക്ക് ഒന്നും തന്നെ സാധാരണഗതിയിൽ മനുഷ്യ ശരീരത്തെ ആക്രമിക്കാനും നശിപ്പിക്കാനും കഴിയില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഫംഗസ് ബാധയേൽക്കാൻ സാദ്ധ്യത കൂടുതൽ. കൊവിഡ് രോഗികളിൽ പ്രതിരോധശേഷി കുറയുന്നതിനിലാണ് സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. സ്റ്റിറോയിഡ് മരുന്നുകൾ ചില പ്രമേഹ രോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് രോഗപ്രതിരോധ ശക്തി അപകടത്തിലാക്കിയേക്കാം.

എന്താണ് മ്യൂക്കർ മൈക്കോസിസ്

1. റൈസോപ്പാസ് എന്ന റൊട്ടി പൂപ്പൽ വിഭാഗത്തിലുള്ള ഫംഗസാണിത്

2. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഫംഗസ് ബാധിക്കുക

3. ശരീര അവയവങ്ങളെ ബാധിക്കുന്നതിന് അനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം

4. കൊവിഡ് രോഗികളിൽ വായ, തലച്ചോർ, ശ്വാസകോശം എന്നിവയെയാണ് ബാധിക്കുക

ചികിത്സ

1. ആന്റി ഫംഗൽ മരുന്നുകളുടെ കുത്തിവയ്പ്പ്
2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ
3. ഫംഗൽ ബാധയേറ്റയിടത്ത് ശസ്ത്രക്രിയ
4. ഡോക്ടറുടെ മേൽനോട്ടത്തിൽ സ്റ്റിറോയ്ഡ് ഉപയോഗം

മരണ സാദ്ധ്യത: 40 - 80%


രോഗസാദ്ധ്യത കൂടുതലുള്ളവർ

 പ്രമേഹ ബാധിതർ  സ്റ്റിറോയ്ഡ് ചികിത്സയിലുള്ളവർ  അവയവ സ്വീകർത്താക്കൾ  മജ്ജ മാറ്റിവയ്ക്കപ്പെട്ടവർ  ഡയാലിസിസ് രോഗികൾ  കീമോതെറാപ്പി ചെയ്യുന്നവർ  കാൻസർ രോഗികൾ

"

സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങളിൽ പരിഭ്രാന്തരായി സ്വയം ചികിത്സ നടത്തരുത്. ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തണം.

ആരോഗ്യ വിദഗ്ദ്ധർ