rajeev
കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ബ്ളോക്ക് പ്രസിഡന്റ് എ. നാസിമുദ്ദീൻ ലബ്ബ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാമത് രക്തസാക്ഷിത്വ ദിനം കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കണ്ണനല്ലൂർ ജംഗ്ഷനിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന അനുസ്മരണ യോഗം ബ്ലോക്ക് പ്രസിഡന്റ് എ. നാസിമുദ്ദീൻ ലബ്ബ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എ.എം. ഷമീർഖാൻ, കണ്ണനല്ലൂർ മണ്ഡലം പ്രസിഡന്റ് എ.എൽ. നിസാമുദ്ദീൻ, ജനറൽ സെക്രട്ടറി ജിൻസി ഇബ്രാഹിംകുട്ടി, എച്ച്.എം. ഷരീഫ് തുടങ്ങിയവർ സംസാരിച്ചു.