കൊല്ലം: ലോക്ക് ഡൗൺ കാലത്ത് വഴിയോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിച്ച് എ.ബി.വി.പി പ്രവർത്തകർ. 'വിശപ്പിന് ഒരു പൊതി' എന്ന മുദ്രാവാക്യവുമായി എ.ബി.വി.പി കൊല്ലം മഹാനഗർ സമിതിയുടെ നേതൃത്വത്തിലാണ കഴിഞ്ഞ എട്ട് ദിവസങ്ങളായി പൊതിച്ചോറുകൾ വിതരണം ചെയ്യുന്നത്. ദിവസവും ഇരുന്നൂറിലധികം ഭക്ഷണപ്പൊതികളാണ് കൊല്ലം കോർപ്പറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നുണ്ടെന്ന് പ്രസിഡന്റ് രൂപേഷ് രാജീവ് പറഞ്ഞു.