ഉമയനല്ലൂർ: ക്വയിലോൺ മല്ലു സോൾജിയേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊവിഡ് മഹാമാരിക്കെതിരെ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും ലഘുഭക്ഷണ പൊതികളും കുടിവെള്ളവും വിതരണം ചെയ്തു. പ്രസിഡന്റ് ആദർശ്, വൈസ് പ്രസിഡന്റ് രതീഷ് തലവൂർ, ട്രഷറർ അനീഷ് ഫിലിപ്പ്, അസി. ട്രഷറർ സുനീർ, എക്സിക്യുട്ടീവ് അംഗങ്ങളായ രജിത്ത് പനവിള, രാഗേഷ് എന്നിവർ നേതൃത്വം നൽകി.