പുത്തൂർ: പാങ്ങോട് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് മെഡിക്കൽ കോളേജിന് (എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജ്) നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സിന്റെ (എൻ.എ.ബി.എച്ച്) പൂർണ അംഗീകാരം ലഭിച്ചു.
ക്വാളിറ്റി കൗൺസിൽ ഒഫ് ഇന്ത്യയുടെ കീഴിലെ ആശുപത്രികൾക്ക് നൽകുന്ന ഏറ്റവും വലിയ അംഗീകാരമാണിത്. എൻ.എ.ബി.എച്ച് അംഗീകാരമുള്ള ദക്ഷിണ കേരളത്തിലെ പ്രഥമ ആയുർവേദ മെഡിക്കൽ കോളേജാണ് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ടെന്ന് ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി ചെയർമാൻ പ്രൊഫ. കെ. ശശികുമാറും സെക്രട്ടറി എം.എൽ. അനിധരനും പ്രിൻസിപ്പൽ ഡോ. സി. രഘുനാഥൻ നായരും വൈസ് പ്രിൻസപ്പലും എൻ.എ.ബി.എച്ച് കോ-ഓർഡിനേറ്ററുമായ ഡോ. കെ.വി. പ്രദീപും അറിയിച്ചു.
അംഗീകാരത്തിന്റെ പ്രത്യേകതകൾ
1. ആശുപത്രി സംവിധാനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറും
2. രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാകും
3. വൃത്തിയും സുരക്ഷിതത്വവുമുള്ള പരിസരം
4. ഇൻഷ്വറൻസ് പരിരക്ഷകൾ ലഭിക്കുന്നതിന് എൻ.എ.ബി.എച്ച് അംഗീകാരം നിർബന്ധം
5. ആശുപത്രി ജീവനക്കാർക്കും ഹെൽത്ത് ചെക്കപ്പ്
6. ജീവനക്കാർക്കും ഉദ്യോഗസ്ഥരും സി.പി.ആർ പരിശീലനം
7. ഹൈടെക് ലാബ് സംവിധാനം
8. ചികിത്സാ രീതികൾ സമയക്ളിപ്തതയോടെ നടപ്പാക്കും
9. ജീവനക്കാരുടെ അഭിപ്രായം ശേഖരിക്കാനും പദ്ധതി