കൊല്ലം: പ്രകൃതിക്ഷോഭത്തെ തുടർന്ന് ഇന്നലെ 15 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കൊല്ലം താലൂക്കിൽ മാത്രം 12 വീടുകൾക്ക് കേടുപാടുകളുണ്ടായി. വടക്കേവിള വില്ലേജിലെ വിമലഹൃദയ എച്ച്.എസ്.എസിലെ ദുരിദാശ്വാസ ക്യാമ്പിൽ 14 കുടുംബങ്ങളിലെ 29 പേരാണ് തങ്ങുന്നത്.