clean
യൂത്ത്കോൺഗ്രസ് നേതൃത്വത്തിൽ നടത്തുന്ന ക്ലീൻ കുലശേഖരപുരം പദ്ധതി സന്നദ്ധപ്രവർത്തകർ

കുലശേഖരപുരം: രാജീവ് ഗാന്ധിയുടെ ഓർമ്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്ലീൻ കുലശേഖരപുരം പദ്ധതി ആരംഭിച്ചു. കൊല്ലം ജില്ലയിലെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള കുലശേഖരപുരം പഞ്ചായത്തിലെകൊവിഡ് രോഗികളുടെ വീടുകളും പരിസരവും സൗജന്യമായി അണുവിമുക്തമാക്കുക എന്നതാണ് പദ്ധതി. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ് പദ്ധതി ഉദ്ഘാടനം ചെയ്തു. കെ. എസ്. ശരത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജെ.ഗുരുപ്രസാദ്, അജീഷ് പുതുവീട്ടിൽ, ഷെറഫുദ്ദീൻ നിബ്രാസ്, റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്തിലെ കൊവിഡ് ബാധിതരുടെ വീടുകൾ അണുവിമുക്തമാക്കുവാൻ 7510305555 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.