ശാസ്താംകോട്ട: പോരുവഴി 16-ാം വാർഡിൽ പ്രവർത്തിച്ചുവരുന്ന മാനവികത കമ്മ്യൂണിറ്റി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. കൊവിഡ് 19 ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ആംബുലൻസ് സർവീസ് ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ശ്യാമള അമ്മ ആംബുലൻസ് സർവീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കമ്മ്യൂണിറ്റി കേന്ദ്രം വൈസ് പ്രസിഡന്റ് വി. ഷീജ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ , വാർഡ് മെമ്പർ പ്രിയാ സത്യൻ , സി.പി.എം പോരുവഴി പടിഞ്ഞാറ് എൽ. സി സെക്രട്ടറി പ്രതാപൻ, ഗ്രന്ഥശാല സെക്രട്ടറി ശക്തികുമാർ ഭാരവാഹികളായ, അമ്മിണി മോഹൻ, സതീഷ് ഹിമഗിരി. ലിനു, മധു, ശിവൻ പിള്ള, രാംലാൽ, വിഷ്ണു എന്നിവർ പങ്കെടുത്തു