കുന്നത്തൂർ : ഭരണിക്കാവിലെ റോയൽ എൻഫീൽഡ് ഷോറൂമിലുണ്ടായ തീപിടിത്തം ശാസ്താംകോട്ട ഫയർഫോഴ്സിന്റെ ഇടപെടൽ മൂലം നിയന്ത്രണവിധേയമാക്കി. ഇടയ്ക്കാട് അഖിൽ ഭവനിൽ അഖിൽ മോഹന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2.45 നാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക്കൽ പാനൽ ബോർഡിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണം. ഫയർ യൂണിറ്റ് വൈദ്യുതി ബന്ധം വിച്ഛേദിച്ച് തീ നിയന്ത്രണ വിധേയമാക്കിയതിനാലാണ് വലിയ അപകടം ഒഴിവായത്. മറ്റ് നാശനഷ്ടങ്ങൾ സംഭവിച്ചില്ല. അസി. സ്റ്റേഷൻ ഓഫീസർ ജി. പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.