കൊട്ടാരക്കര: പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിന് സമീപത്തെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓടനാവട്ടം ചെപ്ര വിലയന്തൂർ മെെലാടും പാെയ്കയിൽ സുരേഷ് - മഞ്ജു ദമ്പതികളുടെ മകൻ സുധീഷാണ് (14) മരിച്ചത്. കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായിരുന്നു. വ്യാഴാഴ്ച വെെകുന്നേരം മുതൽ സുധീഷിനെ കാണാനില്ലായിരുന്നു. വീട്ടുകാർ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ കാെട്ടാരക്കര ഫയർഫാേഴ്സും പാെലീസും നടത്തിയ തെരച്ചിലിലാണ് ഉച്ചയാേടെ വീടിന് സമീപത്തെ പാറക്കുളത്തിൽ നിന്ന് സുധീഷിന്റെ മൃതദേഹം കണ്ടെത്തിയത്. കാെട്ടാരക്കര പാെലീസ് കേസെടുത്തു. സഹാേദരങ്ങൾ: സുഭാഷ്, ദീപ്തി.