കടയ്ക്കൽ: കൊവിഡ് രോഗം വന്നു പോയതിന് ശേഷം ഉണ്ടാകുന്ന ശാരീരിക മാനസിക അസ്വസ്ഥകൾക്ക് (പോസ്റ്ര് കൊവിഡ് 19 സിൻഡ്രം) ചികിത്സയുമായി പോസ്റ്റ് കൊവിഡ് ക്ലിനിക് കടയ്ക്കൽ ഹോമിയോ ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ ആരംഭിച്ചു. ചൊവ്വ ,വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 12 മുതൽ 2 വരെ ക്ലിനിക് പ്രവർത്തിക്കും. രോഗികൾക്ക് നേരിട്ടോ, ആശാ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ മുഖേന ഫോൺ വഴിയോ ചികിത്സ ലഭിക്കുന്നതാണ്. ഇത് കൂടാതെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്ററും ഡിസ്പെൻസറിയിൽ നിന്ന് ലഭിക്കും.