ചാത്തന്നൂർ: കൊവിഡ് ബാധിതരായ ക്ഷീരകർഷകരുടെ കറവപ്പശുക്കൾക്ക് കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്യുന്നു. 2021 ഏപ്രിൽ ഒന്നിന് ശേഷം കൊവിഡ് ബാധിച്ച് ചികിത്സയിലോ നിരീക്ഷണത്തിലോ കഴിയുന്ന കർഷകർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. കല്ലുവാതുക്കൽ പഞ്ചായത്ത് പരിധിയിലുള്ളവർ പേര്, മേൽവിലാസം, വാ‌ർഡ് നമ്പർ, ഫോൺ നമ്പർ, കറവപ്പശുക്കളുടെ എണ്ണം എന്നിവയടങ്ങുന്ന അപേക്ഷ 25ന് മുമ്പ് അതത് വാ‌ർഡ് മെമ്പർമാർ മുഖേന മൃഗാശുപത്രിയിലെത്തിക്കണമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു.