ചാത്തന്നൂർ. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മ‌ൃതദേഹങ്ങൾ സന്നദ്ധസംഘടനാ പ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് സംസ്കരിച്ചു. കല്ലുവാതുക്കൽ പഞ്ചായത്തിലെ കല്ലുവാതുക്കൽ ടൗൺ വാർഡിൽ കൊവിഡ് ബാധിച്ച് മരിച്ച കുരിശുംമൂട് സ്വദേശിയുടെ മ‌ൃതദേഹം യൂത്ത് കോൺഗ്രസ പ്രവർത്തകരുടെ നേതൃത്വത്തിലാണ് സംസ്കരിച്ചത്. ഗ്രാമപഞ്ചായത്തംഗം രജനി രാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ആശ എന്നിവരുടെ നേതൃത്വത്തിൽ ഡി.സി.സി ജന. സെക്രട്ടറിയും പഞ്ചായത്തംഗവുമായ പി. പ്രതീഷ് കുമാർ, നിതിൻ, വിഷ്ണു, അജിത്ത് ലാൽ എന്നിവരാണ് കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്കാരകർമ്മം നടത്തിയത്.

ചിറക്കര പഞ്ചായത്തിൽ കുളത്തൂർക്കോണത്ത് കൊവിഡ് ബാധിച്ച് മരിച്ച തങ്കമണിയുടെ മൃതദേഹം ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ യു.എസ്. ഉല്ലാസ് കൃഷ്ണൻ, ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ദേവദാസ്, പഞ്ചായത്തംഗം ബി. സുദർശനൻപിള്ള, ഡി.യു. ദീപു, പ്രവീൺ, ബാലു, അനീഷ്, ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ സംസ്കരിച്ചു.