ശാസ്താംകോട്ട: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ശാസ്താംകോട്ട സുധീർ (39) നിര്യാതനായി. ശാസ്താംകോട്ട പടിപ്പുര പടീറ്റതിൽ കമറുദ്ദീന്റെയും സൈനബയുടെയും മകനാണ്. തലച്ചോറിനെ ബാധിച്ച അപൂർവ രോഗത്തിന് ഏറെനാളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരുമാസം മുമ്പ് ശ്രീചിത്രയിലേക്ക് മാറ്റി. ഒരാഴ്ചമുമ്പ് അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. ഇന്നലെ രാത്രി ഏഴരയോടെ മരിച്ചു. മൃതദേഹം ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് ശാസ്താംകോട്ടയിലേക്ക് കൊണ്ടുവരും. പള്ളിശേരിക്കൽ ജുമാ മസ്ജിദിൽ ഉച്ചയ്ക്ക് 2ന് കബറടക്കും. ഭാര്യ: റൂബി. മക്കൾ: ഹയാൻ, ഹൈഫ.