കൊല്ലം: ബി.ജെ.പി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാറിനെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്ന് ആരോപിച്ച് സി.പി.എം മുഖപത്രത്തിനെതിരെ ബി.ജെ.പിയുടെ വക്കീൽ നോട്ടീസ്. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനകം ഖേദം പ്രകടിപ്പിക്കണമെന്നും ഇല്ലെങ്കിൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ. ആർ. രാജേന്ദ്രൻ മുഖേന നൽകിയ നോട്ടീസിൽ പറയുന്നു. മുഖപത്രത്തിന്റെ പബ്ലിഷർ, കൊല്ലം ബ്യൂറോചീഫ്, ചാത്തന്നൂർ ലേഖകൻ എന്നിവർക്കെതിരെയാണ് നോട്ടീസ്.