കുളത്തൂപ്പുഴ : നെല്ലിമൂട് വാർഡിൽ ലോക്ക്ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി ജീവകാരുണ്യസഹായ കേന്ദ്രം തുടങ്ങി. വാർഡിലെ എല്ലാ നിർദ്ധന കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ നൽകുകയെന്നതാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. "നെല്ലിമൂട് അക്ഷയപാത്രം" എന്നാണ് ഈ കേന്ദ്രത്തിന് പേരിട്ടിരിക്കുന്നത്. വാർഡ് വികസന സമിതിയാണ് ഈ പ്രവർത്തനത്തിന് രൂപം നൽകിയത്. ഭക്ഷണം പാകം ചെയ്ത് കഴിക്കാനാകാത്തവർക്ക് ഭക്ഷണവും പൊതിയായി നൽകുന്നുണ്ട്. വാർഡിലെ സുമനസുകളുടെ സഹായത്തോടെയാണ്
ഈ കേന്ദ്രം പ്രവർത്തിച്ച് വരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാർ പറഞ്ഞു.