പുനലൂർ: കിഴക്കൻ മലയോര മേഖലയിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിച്ചു. തെന്മല പഞ്ചായത്തിലെ ആനപെട്ടകോങ്കൽ ബാബു വിലാസത്തിൽ അശോകന്റെ പുരയിടത്തിൽ നിന്ന 60 മൂട് വാഴകളാണ് നശിപ്പിച്ചത്. കുലച്ചതും, കുലക്കാറായതുമായ 40മൂട് ഏത്തവാഴകളും, 20മൂട് നാടൻ വാഴകളുമാണ് നശിപ്പിച്ചവയിൽ ഏറെയും. ഇന്നലെ പുലർച്ചെ 3നായിരുന്നു സംഭവം. സമീപവാസികളും മറ്റും ബഹളം വച്ചതിനെ തുടർന്ന് കാട്ടാന വനത്തിൽ കയറി പോയി.