പരവൂർ: ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ കൾച്ചറൽ അസോസിയേഷൻ പരവൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മോഹൻലാലിന്റെ ജന്മദിനം ആഘോഷിച്ചു. പരിപാടികളുടെ ഭാഗമായി നഗരത്തിലെ അശരണർക്ക് പൊതിച്ചോറുകളും ലോക്ക് ഡൗൺ മൂലം അടഞ്ഞുകിടക്കുന്ന അശോക് സിനി ഹൗസിലെ ജീവനക്കാർക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. അസോസിയേഷൻ സെക്രട്ടറി വസിഷ്ഠ് പ്രേം, ജോയിന്റ് സെക്രട്ടറി ഋഷി എന്നിവർ നേതൃത്വം നൽകി.