പരവൂർ: കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പി.പി.ഇ കിറ്റുകൾ നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ആർ.എസ്. വിജയ്ക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് കിറ്റുകൾ കൈമാറി. പരവൂർ കോൺഗ്രസ് ഭവനിൽ നടന്ന ചടങ്ങിൽ സുരേഷ് ഉണ്ണിത്താൻ, നജീബ്, മഹേഷ്, സാദിഖ്, ദീപക്, ഷിബു തുടങ്ങിയവർ പങ്കെടുത്തു. അജിത്ത്, റോഷൻ എന്നിവരാണ് കിറ്റുകൾ സംഭാവന ചെയ്തത്.