thekumbhagam-photo
പടം

ചവറസൗത്ത്: കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ പഞ്ചായത്തിലെ മുഴുവൻ കൊവിഡ് ബാധിത കുടുംബങ്ങൾക്കും പോഷകാഹാര കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ മെമ്പർ മിനാകുമാരിക്ക് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻപിള്ള ബാങ്ക് പ്രസിഡന്റ് പ്രൊഫ.ജസ്റ്റസ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് വിമൽരാജ് , യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അതുൽതകടിവിള , ബാങ്ക്സെക്രട്ടറി സേതുനാഥ്,സോമരാജൻ, ഡി.കെ.അനിൽകുമാർ, രാംകുമാർ, അഡ്വ.സജിമോൻ, ബേബിമഞ്ജു, ചന്ദ്രബാബു, ഉണ്ണികൃഷ്ണൻ, സന്തോഷ്, ബെയ്സിൽ സേവ്യർ, സുരേഷ്കലതിവിള, മധുകാരാണ എന്നിവർ സംസാരിച്ചു.