കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ 2, 16 വാർഡുകളിലെ കൊവിഡ് ബാധിതർക്കും 16-ാം വാർഡിൽ മഴക്കെടുതി മൂലം കഷ്ടതയനുഭവിക്കുന്നവർക്കും യുവമോർച്ച, ബി.ജെ.പി പ്രവർത്തകർ പച്ചക്കറി കിറ്റുകളെത്തിച്ചു. നൂറോളം വീടുകളിലാണ് ഇന്നലെ കിറ്റുകളെത്തിച്ചത്. യുവമോർച്ച ചാത്തന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി ആദർശ് ഹരിദാസ്, കൊട്ടിയം ഏരിയാ ജനറൽ സെക്രട്ടറി രാഹുൽ കൃഷ്ണൻ, ശിവനട ജംഗ്ഷൻ യൂണിറ്റ് പ്രസിഡന്റ് ശ്രീരാജ് മോഹനൻപിള്ള, അഖിൽ രാജ്, വിഷ്ണു വിജയ്, ഹരിപ്രസാദ്, അഭിജിത്ത്, കൃഷ്ണപ്രസാദ്, അജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.