കൊല്ലം: കോർപ്പറേഷന്റെ നേതൃത്വത്തിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് (സി.എഫ്.എൽ.ടി.സി.) എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി വാഷിംഗ് മെഷീനും അവശ്യസാധനങ്ങളും വാങ്ങിനൽകി. കേന്ദ്രത്തിൽ ചികിത്സയിലുള്ള രോഗികൾക്കും ജീവനക്കാർക്കും ആവശ്യമായ തുണിത്തരങ്ങളും നിത്യോപയോഗ സാധനങ്ങളും അടക്കമാണ് കൈമാറിയത്.
കോർപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസിൽ നിന്ന് മേയർ പ്രസന്ന ഏണസ്റ്റ് സാധനങ്ങൾ ഏറ്റുവാങ്ങി. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. അജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ഷാഹിർ, ടൗൺ ഏരിയാ സെക്രട്ടറി ജി. സജികുമാർ, ട്രഷറർ എസ്. സുഭാഷ് ചന്ദ്രൻ, കോർപ്പറേഷൻ സെക്രട്ടറി പി.കെ. സജീവ് തുടങ്ങിയവർ പങ്കെടുത്തു.