ചവറ : അണുവിമുക്ത ചവറ എന്ന ലക്ഷ്യത്തോടെ ചവറ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിവിധ സ്ഥലങ്ങളിൽ അണുനശീകരണത്തിന് പോകാനുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. സോമൻ, സി.പി. സുധീഷ് കുമാർ, സോഫിയ സലാം, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോസ് വിമൽരാജ്, പ്രസന്നൻ ഉണ്ണിത്താൻ, നിഷ സുനീഷ്, ഷാജി എസ്. പള്ളിപ്പാടാൻ, സജി അനിൽ, സീനത്ത്, പ്രിയ ഷിനു, രതീഷ്, ആർ. ജിജി, ജോയ് ആന്റണി, സുമയ്യ, അമൽ, അഭിജിത് എന്നിവർ പങ്കെടുത്തു. തേവലക്കര, തെക്കുംഭാഗം പഞ്ചായത്തുകളിലെ പൊതു സ്ഥലങ്ങൾ അണു വിമുക്തമാക്കി.