കരുനാഗപ്പള്ളി: ആരോഗ്യ വകുപ്പും നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിക്കുന്ന കൊവിഡ് ബോധവത്ക്കരണ സാന്ത്വന പരിപാടിയായ ശലഭങ്ങൾ കരുനാഗപ്പള്ളിയുടെ നഗരസഭാതല ഉദ്ഘാടനം ഓൺലൈനായി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീലത അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ഹയർസെക്കൻഡറി വിഭാഗം ദക്ഷിണമേഖലാ ആർ.പി.സി ബിനു മുഖ്യഅതിഥിയായി. എൻ.എസ്.എസ് ജില്ലാ കൺവീനർ കെ.ജി.പ്രകാശ് എൻ.എസ്.എസ് സന്ദേശം നൽകി. കരുനാഗപ്പള്ളി ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ പദ്ധതി വിശദീകരണം നടത്തി. നഗരസഭാ കൗൺസിലർ രമ്യ സുനിൽ, ഗവ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ശോഭ., പി.ടി.എ പ്രസിഡന്റ് അഷറഫ് എന്നിവർ ആശംസാ പ്രസംഗം നടത്തി.