കുന്നിക്കോട് : ആലപ്പാട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തലവൂർ സൈനിക കൂട്ടായ്മയുടെ പ്രവർത്തകർ ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ച് നൽകി.

"കേരളത്തിന്റെ സ്വന്തം സൈന്യത്തിന് തലവൂർ സൈനിക കൂട്ടായ്മയുടെ ഒരു കൈത്താങ്ങ്" എന്ന ആശയം മുൻനിറുത്തിയാണ് സഹായം നൽകിയത്.മുൻ വർഷങ്ങളിൽ പ്രളയം ഉണ്ടായപ്പോൾ സ്വന്തം ജീവൻ പണയപ്പെടുത്തി തുഴയെറിഞ്ഞ ഒരു കൂട്ടം മത്സ്യതൊഴിലാളികൾക്കുള്ള ആദരസൂചകമായാണ് തലവൂർ സൈനിക കൂട്ടായ്മ സഹായ ഹസ്തവുമായി എത്തിയത്. കൂട്ടായ്മ പ്രസിഡന്റ്‌ സത്യൻ മഞ്ചള്ളൂർ, സെക്രട്ടറി ജേക്കബ് നടുത്തേരി, അംഗങ്ങളായ ബിജു വി. നായർ കമുകുംചേരി, റിയാസ് പാണ്ടിത്തിട്ട, പ്രമോദ് മഞ്ചള്ളൂർ, ആദർശ് മഞ്ചള്ളൂർ, രതീഷ് മഞ്ഞക്കാല, രാജീവ് കമുകുംചേരി, പ്രതീഷ് പനമ്പറ്റ, സോനു പറങ്കിമാമുകൾ, രഞ്ജിത് മൈലാടുംപാറ എന്നിവർ നേതൃത്വത്തിലായിരുന്നു സഹായം നൽകിയത്.