കുന്നിക്കോട് : കൊവിഡ് ബാധിതർക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ആശുപത്രിയിലേക്ക് പോകുന്നതിനായി കുന്നിക്കോട് കേന്ദ്രീകരിച്ച് യൂത്ത് കോൺഗ്രസിന്റെ സാന്ത്വന വണ്ടി പ്രവർത്തനം ആരംഭിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല സാന്ത്വന വണ്ടി ഫ്ലാഗ് ഒഫ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ് ഖാൻ, യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഷക്കീം , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെ.ഷാജഹാൻ, ഡി.സി.സി അംഗം ആർ.പദ്മ ഗിരീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ, ഗ്രാമ പഞ്ചായത്തംഗം ജി.രഘു, ഇല്യാസ് പള്ളിവടക്കേതിൽ, സജീദ്, സിയാദ്, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ രാഹുൽ, അനസ്, സുനീർ, അനന്തൻ, ഉവൈസ്, മുഹമ്മദ്, എം.സി.ഷൈജു എന്നിവർ പങ്കെടുത്തു.