കൊല്ലം: എസ്.എൻ കോളേജിൽ നടന്നുവരുന്ന "അഗോറ" അന്തർദേശീയ വെബിനാർ പരമ്പരയുടെ ഭാഗമായി ഇന്ന് രാവിലെ 10ന് വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ മാധവ് ഗാഡ്ഗിൽ "ജൈവ വൈവിദ്ധ്യ സംരക്ഷണത്തിനുള്ള ശാസ്‌ത്രീയ മാർഗങ്ങൾ " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഓൺലൈനിൽ 'സൂം' പ്ലാറ്റ് ഫോമിലാണ് പരിപാടി. പൊതുജനങ്ങൾക്ക് https://zoom.us/j/99564772221 എന്ന സൂം ലിങ്കിൽ പരിപാടിയിൽ പങ്കെടുക്കാം. 26ന് വൈകിട്ട് 7ന് "കൗമാരക്കാരിലെ പ്രശ്നങ്ങളും പ്രതിവിധികളും" എന്ന വിഷയത്തിൽ ജയിൽ ഡി.ഐ.ജി ഋഷിരാജ് സിംഗ് സംവദിക്കും. ലിങ്ക് https://zoom.us/j/97649248628 വിശദ വിവരങ്ങൾക്ക് കോളേജ് വെബ് സൈറ്റ് സന്ദർശിക്കുക.