food-
വഴിയാത്രികർക്ക് ഉച്ചഭക്ഷണം നൽകുന്ന വാർഡ് മെമ്പര്‍ അഡ്വ.ബി.ഷംനാദും (വെള്ള ഷർട്ട്) ആര്‍.ആര്‍.ടി. കണ്‍വീനര്‍ എ.വഹാബും (പച്ച ഷർട്ട് - ഇടത് നിന്ന് ഒന്നാമത്)

കുന്നിക്കോട് : കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വഴി കടന്ന് പോയ വഴിയാത്രികർക്കും ചരക്ക് ലോറി ജീവനക്കാർക്കും ഉച്ചഭക്ഷണവും കുപ്പിവെള്ളവും നൽകുന്ന പദ്ധതി വിളക്കുടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ആർ.ആർ.ടി സന്നദ്ധ സേവകരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ദിവസം നൂറു പൊതികളാണ് വിതരണം ചെയ്യുന്നത്. ലോക്ക് ഡൗൺ മൂലം മിക്ക ഭക്ഷണശാലകളും അടച്ച സാഹചര്യമായതിനാൽ വഴിയാത്രക്കാർ ആരും തന്നെ വിശന്നിരിക്കരുത് എന്ന ആശയം മുൻനിറുത്തിയാണ് പദ്ധതി ആരംഭിച്ചതെന്നും ലോക്ക് ഡൗൺ തീരും വരെ വിതരണം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർഡ് മെമ്പർ അഡ്വ.ബി.ഷംനാദിന്റെയും ആർ.ആർ.ടി കൺവീനർ എ.വഹാബിന്റെയും നേതൃത്വത്തിൽ അംഗങ്ങളായ ഷെഫീക്ക്, നാസീം, സാലിഹ്, നിയാസ് സലീം, സതീശൻ, അസീം, ആതിഫ് എന്നിവരാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്.