കൊല്ലം: ബഹ്റിനിൽ കുടുങ്ങിയ മലയാളികളെയും ഇന്ത്യക്കാരെയും സൗദിഅറേബ്യയിൽ എത്തിക്കുന്നതിനും ജോലിസ്ഥലങ്ങളിൽ എത്തിച്ചേരുന്നതുവരെ ആഹാരവും താമസ സൗകര്യവും ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രിക്കും സൗദിഅറേബ്യ, ബഹ്റിൻ അംബാസിഡർമാർക്കും കത്തുനൽകി.
കൊവിഡിനെ തുടർന്ന് സൗദിഅറേബ്യ ബഹ്റിനിൽ നിന്ന് റോഡുമാർഗമുള്ള യാത്ര നിരോധിച്ചതാണ് യാത്രക്കാർ വഴിയിൽ കുടുങ്ങാൻ കാരണം. യഥാസമയം എത്താനായില്ലെങ്കിൽ പലർക്കും ജോലി നഷ്ടപ്പെടും. അടിയന്തരമായി യാത്രാ ക്രമീകരണം ഒരുക്കാൻ നടപടിയെടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.