കൊല്ലം: കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉണ്ടായ കടൽക്ഷോഭം, ചുഴലിക്കാറ്റ് എന്നിവയിൽ വീടുകളും കൃഷിയും മറ്റും നഷ്ടമായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാനും മു൯ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് ആവശ്യപ്പെട്ടു. കടൽക്ഷോഭം രൂക്ഷമായിരുന്ന ഇരവിപുരം തീരം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കാറ്റും മഴയും ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് നേതാവ് വിശ്വജിത്തും ഒപ്പമുണ്ടായിരുന്നു.