കുന്നത്തൂർ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ശൂരനാട് മില്ലത്ത് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ദേശീയ ഭീകരവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന വെബ്ബിനാർ മില്ലത്ത് കോളേജ് ട്രസ്റ്റ് ചെയർമാൻ ശഹാബുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ശ്രീരാഗ് ജി. കുമാർ അദ്ധ്യക്ഷത വഹിച്ചു.രാജസ്ഥാൻ ബി.എസ്.എഫ് കമാൻഡർ എം. നൗഷാദ് മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡന്റ് അർത്തിയിൽ അൻസാരി, സ്റ്റാഫ് സെക്രട്ടറി ഷെമി മോ8, അദ്ധ്യാപകരായ സജു ഇല്യാസ്, ശുബ ബഷീർ, അരുൺ ഗോവിന്ദ്, ജോർജ്ജീന എന്നിവർ സംസാരിച്ചു. പ്രിന്‍സിപ്പൽ ബിന്ദു കുമാരി സ്വാഗതവും യു.യു.സി വിപിൻചന്ദ്രൻ നന്ദിയും പറഞ്ഞു.