ചവറ: ചിറ്റൂർ കളരി, മാവേലി വടക്ക് എന്നിവിടങ്ങളിലെ കൊവിഡ് രോഗികൾക്കും നിർദ്ധന കുടുംബങ്ങൾക്കും സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ചിറ്റൂരിൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റിന്റെയും കൊവിഡ് പ്രതിരോധ സാമഗ്രികളുടെയും വിതരണം സി.പി.എം ഏരിയാ കമ്മിറ്റിയംഗം എസ്. ശശിവർണൻ നിർവഹിച്ചു. കെ.വി. ദിലീപ് കുമാർ, അനൂപ് ഷാഹുൽ, വിജയരാജൻ, പ്രകാശ് ബാബു, ഡെന്നി, കെ.ബി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു. വടക്കുംതലയിൽ നടന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ഏരിയാ സെക്രട്ടറി ടി. മനോഹരൻ നിർവഹിച്ചു. ജെ. അനിൽ, കെ.എ. നിയാസ്, എസ്. സന്തോഷ്, എൽ. വിജയൻ നായർ, സുരേഷ് എന്നിവർ പങ്കെടുത്തു. കളരിയിൽ സി.പി.എമ്മിന്റെയും ഡി.വൈ. എഫ്.ഐയുടെയും നേതൃത്വത്തിൽ പച്ചക്കറി, ഫ്രൂട്സ് കിറ്റുകൾ വിതരണം ചെയ്തു.