a
പഞ്ചായത്തിൽ ക്വാറന്റീനിൽ കഴിയുന്ന നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ,ധാന്യ കിറ്റുകൾ വിതരണം സി പി.ഐ സംസ്‌ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: സി.പി.ഐ എഴുകോൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ കൊവിഡ് ബാധിതരും നിർദ്ധനരുമായ നൂറ്റമ്പതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ, ധാന്യ കിറ്റുകൾ വിതരണം ചെയ്തു. സി പി.ഐ സംസ്‌ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ നെടുവത്തൂർ മണ്ഡലം സെക്രട്ടറി ആർ. മുരളീധരൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൻ. പങ്കജരാജൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ശിവപ്രസാദ്, അഡ്വ. ചക്കുവരക്കൽ ചന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. അനിൽകുമാർ, മണ്ഡലം കമ്മിറ്റി അംഗം ആർ. സതീശൻ, രാജശേഖരൻ,ബ്ലോക്ക് മെമ്പർ മിനി അനിൽ, വാർഡ് മെമ്പർ ശ്രുതി, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ജി. രഞ്ജിത്ത്, എൽ.സി അംഗം മണിക്കുട്ടൻ, മധു, എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി എൽ. സതീഷ്, പ്രസിഡന്റ്‌ എ. ആശിഷ്, മണ്ഡലം കമ്മിറ്റി അംഗം അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.