കൊല്ലം: മകളുടെ വിവാഹ ചടങ്ങുകൾ ലളിതമാക്കി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് സഹായം നൽകി ഗൃഹനാഥ. കൊല്ലം ഡി.ടി.പി.സി സെക്രട്ടറി ഉളിയക്കോവിൽ പ്രസാദ് നിവാസിൽ എം.ആർ. ജയഗീതയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകിയത്. ജയഗീതയുടെയും പരേതനായ അഡ്വ. ആർ. ശിവപ്രസാദിന്റെയും മകൾ ജെ.എസ്. അഭിരാമിയുടെയും മലപ്പുറം വളാഞ്ചേരി കുരുതിരാമൻ തറയിൽ വീട്ടിൽ പരേതനായ കെ.ആർ. ഹരിദാസിന്റെയും പി. കോമളവല്ലിയുടെയും മകൻ കെ. പ്രവീണിന്റെയും വിവാഹം വധൂഗൃഹത്തിൽ വച്ച് ചടങ്ങുകൾ ചുരുക്കിയാണ് നടത്തിയത്.