പുനലൂർ: വീടിനുള്ളിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ വ്യാജ ചാരായവും 70 ലിറ്റർ കോടയുമായി ഗൃഹനാഥനെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. നഗസഭയിലെ നെടുങ്കയം കാറ്റാടി ജംഗ്ഷനിൽ താമസിക്കുന്ന വാളക്കോട് കുമരിക്കൽ വീട്ടിൽ റോയി എന്ന ശാമുവേൽ മാത്യൂവി(57)നെയാണ് പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സെയ്ഫുദ്ദീനും സംഘവും പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐ.അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ വൈ.ഷിഹാബുദ്ദീൻ, സി.പി.ഓമാരായ അരുൺകുമാർ, ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.