kunnathoor
കുന്നത്തൂർ കോൺഗ്രസ് ഭവനിൽ പൊതു ദർശനത്തിനു വച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീറിന്റെ മൃതദേഹത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തിമോപചാരം അർപ്പിക്കുന്നു.പി.സി വിഷ്ണുനാഥ് എംഎൽഎ സമീപം)

കുന്നത്തൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് ശാസ്താംകോട്ട സുധീറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ കൊവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച് കൊല്ലം ഡി.സി.സി ഓഫീസിലെത്തിച്ച മൃതദേഹത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉൾപ്പടെയുള്ള നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് മൃതദേഹം ആംബുലൻസിൽ കുന്നത്തൂരിലേക്ക് കൊണ്ടുപോയി. ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിന് വച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, കെ.സോമപ്രസാദ്, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ഡോ. ശൂരനാട് രാജശേഖരൻ, എഴുകോൺ നാരായണൻ, ജനറൽ സെക്രട്ടറിമാരായ പി. രാജേന്ദ്രപ്രസാദ്, അഡ്വ. ഷാനവാസ്ഖാൻ, പഴകുളം മധു, കെ.പി. ശ്രീകുമാർ, നിർവാഹക സമിതി അംഗങ്ങളായ എം.വി. ശശി കുമാരൻ നായർ, കെ.കൃഷ്ണൻ കുട്ടി നായർ, പി.കെ. രവി, ജില്ലാ പഞ്ചായത്തംഗം പി.കെ. ഗോപൻ, ഉല്ലാസ് കോവൂർ, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, മുൻ എം.എൽ.എ കെ. ശബരീനാഥൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കെ. പ്രേംരാജ്, സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, ജില്ലാ പ്രസിഡന്റ് അരുൺ രാജ്, യു.ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ തുണ്ടിൽ നൗഷാദ്, കെ. സുകുമാരൻ നായർ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കല്ലട നിഥിൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷീജാ രാധാകൃഷ്ണൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ഒരു മണിക്കൂറോളം പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം ശാസ്താംകോട്ട മനക്കരയിലെ പഠിപ്പുര പടിഞ്ഞാറ്റതിൽ വീട്ടിലെത്തിച്ചു. വൈകിട്ട് 2.30 ഓടെ ശാസ്താംകോട്ട പള്ളിശേരിക്കൽ ജുമാ മസ്ജിദിൽ കബറടക്കി.