കരുനാഗപ്പള്ളി: കൊവിഡ് രോഗികളുടെ വീടുകളിലെത്തി ശുചീകരണം നടത്തുന്ന കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷനിലെ കൗൺസിലർ സീമാ സഹജൻ നാട്ടുകാർക്ക് മാതൃകയാകുന്നു. ആദ്യഘട്ടത്തിൽ കരുനാഗപ്പള്ളി നഗരസഭയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുണ്ടായിരുന്നത് ആലുംകടവ് ഒന്നാം ഡിവിഷനിലായിരുന്നു. കൗൺസിലറുടെയും ആരോഗ്യ പ്രവർകരുടെയും മികച്ച പ്രവർത്തനത്തിന്റെ ഫലമായാണ് ഡിവിഷനിൽ കൊവിഡിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞത്. ഇതോടൊപ്പം കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാരിൽ ബോധവത്കരണവും നടത്തുന്നുണ്ട്.