കരുനാഗപ്പള്ളി. ആലുംകടവ് കയർ വ്യവസായ സഹകരണ സംഘത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. കൊവിഡിൽ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കാണ് സി.ആർ.മഹേഷ് എം.എൽ.എ കിറ്റുകൾ നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി.മഞ്ചു കുട്ടൻ, ഹരിക്കുട്ടൻ, ഷെയിൻ റോബിൻസൺ, ജെറോം, ജയകുമാർ ശിവ പ്രസാദ്, ജോബിൻ, മധു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.