covid

കൊല്ലം: ജില്ലയിൽ ഇന്നലെ 2,423 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പർക്കം വഴി 2,411 പേർക്കും കൊവിഡ് ബാധിച്ചു. ഇതിൽ ഒൻപത് ആരോഗ്യപ്രവർത്തകർ ഉൾപ്പെടും. 2,120 പേർ രോഗമുക്തരായി.