കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിലെ സെന്റ് തോമസ് ഹോസ്റ്റലിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. 138 കിടക്കകൾ സജ്ജമാക്കിയ കേന്ദ്രം മേയർ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. കൊല്ലം വെസ്റ്റ് റോട്ടറി ക്ലബ് വീൽച്ചെയറും എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി വാഷിംഗ് മെഷീനും കൊല്ലം മാസ് സംഘടന ടെലിവിഷനും കേന്ദ്രത്തിലേയ്ക്ക് സംഭാവന നൽകി. കോർപ്പറേഷന്റെ പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്നവർക്ക് ആവശ്യമായ വസ്ത്രങ്ങൾ കൊല്ലം വൈ.എം.സി.എ മേയർക്ക് കൈമാറി.