കൊട്ടാരക്കര: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തെരുവിൽ കഴിയുന്നവർക്കും ദീർഘദൂര യാത്രക്കാർക്കും ഭക്ഷണം നൽകി എ.ഐ.എസ്.എഫ് പ്രവർത്തകർ. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ എ.ഐ.എസ്.എഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തകർ കഴിഞ്ഞ 10 ദിവസമായി ഉച്ചഭക്ഷണം നൽകുന്നുണ്ട്. വാളകത്തും കുളക്കടയിലും രാത്രി ഭക്ഷണവും നൽകുന്നുണ്ട്. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരും വഴി യാത്രക്കാരും തൊഴിലാളികളുമടക്കം നൂറു കണക്കിനാളുകൾക്ക് ആശ്രയമാണ് വിദ്യാർത്ഥികളുടെ ഈ സ്നേഹ ഭക്ഷണം.വിവിധ കേന്ദ്രങ്ങളിൽ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എ.അഥിൻ, ജില്ലാ വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ്, മണ്ഡലം സെക്രട്ടറി എ.ഇന്ദുഗോപൻ, പ്രസിഡന്റ് ജെറിൻ അച്ചൻകുഞ്ഞ്, ഫെലിക്സ് സംസൺ, അരുന്ധതി മാധവൻ, അശ്വിൻ അമൃത്, അഭിലാഷ്, അശ്വന്ത്,ശാലോമോൻ, ആദർശ് എന്നിവർ നേതൃത്വം നൽകി.