antony

കൊല്ലം: മുംബയിൽ തിങ്കളാഴ്ച ടൗക്‌തേ ചുഴലിക്കാറ്റിൽ ബാർജ് മുങ്ങി മരിച്ച ശക്തികുളങ്ങര പുത്തൻതുരുത്ത് ഡാനി ഡെയിലിൽ ആന്റണി എഡ്വിന്റെ (27) മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ വൈകിട്ട് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കാരം നടത്തും. ആഫ്കോൺ കമ്പിനിയുടെ ബാർജിലെ മെക്കാനിക്കൽ സൂപ്പർവൈസറായിരുന്നു ആന്റണി. ബാർജിൽ തന്നെയായിരുന്നു താമസം. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്. മത്സ്യത്തൊഴിലാളിയായ എഡ്വിന്റെയും വിമലയുടെയും മകനാണ് ആന്റണി. ചാൾസും ഡാനിയും സഹോദരങ്ങളാണ്.