കൊല്ലം: പ്രതിസന്ധിയിലായ നിർമ്മാണ മേഖലയെ പുനരുദ്ധരിക്കാൻ പ്രത്യേക ആശ്വാസ പാക്കേജ് അനുവദിക്കണമെന്ന് ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന എക്സിക്യുട്ടീവ് സർക്കാരിനോട് അഭ്യർത്ഥിച്ചു.
നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ തുക വർദ്ധിപ്പിക്കുക, കുടിശിക അൻപത് ശതമാനം ഉടൻ നൽകുക, ബാങ്ക് വായ്പകൾ എൻ.പി.എയാക്കാതെ പുനഃക്രമീകരിക്കാൻ ബാങ്കേജ് സമിതി മുഖേന നടപടി സ്വീകരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ മുൻനിറുത്തി നിർമ്മാണമേഖലയിലെ സംരംഭ സംഘടനാ പ്രതിനിധികളുടെ യോഗം മുഖ്യമന്ത്രി വളിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ചെയർമാൻ നജീബ് മണ്ണേലിൽ അദ്ധ്യക്ഷനായി. ഓൺലൈനായി ചേർന്ന യോഗത്തിൽ ദേശീയ അദ്ധ്യക്ഷൻ ആർ.എൻ. ഗുപ്ത (ഡൽഹി), മുൻ ദേശീയ അദ്ധ്യക്ഷൻ ചെറിയാൻ വർക്കി, പി.ആർ.എസ് മുരുകൻ (തിരുവനന്തപുരം), കെ. ജ്യോതികുമാർ (കൊല്ലം), വർഗീസ് കണ്ണമ്പള്ളി (ആലപ്പുഴ), അലക്സ് പെരുമാലിൽ (കോട്ടയം), പ്രിൻസ് ജോസഫ് (എറണാകുളം), സന്തോഷ് ബാബു (ആലുവ), എസ്.എൻ. രഘുചന്ദ്രൻ നായർ (തിരുവനന്തപുരം), വി.എസ്. ജയചന്ദ്രൻ (തിരുവനന്തപുരം), ജോൺപോൾ (കോട്ടയം), പോൾ.ടി. മാത്യു (മൂവാറ്റുപുഴ), ഹരികുമാർ (തിരുവനന്തപുരം), രാജീവ് വാര്യർ (ആലപ്പുഴ) എന്നിവർ പങ്കെടുത്തു.