കൊട്ടാരക്കര: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വെട്ടിക്കവല കാവുങ്കൽ സുകുമാര വിലാസം വീട്ടിൽ സുകുമാരനെ 110 ലിറ്റർ കോടയുമായി പിടികൂടി. ഇടവട്ടം മനീഷ് ഭവനത്തിൽ മണിക്കുട്ടനെ ഒന്നര ലിറ്റർ ചാരായവുമായും പുത്തൂർ തെക്കുംപുറം കൊച്ചുഇലവക്കോട് വീട്ടിൽ പൊടി എന്ന ഗിരീഷ് കുമാറിനെ ഒരു ലിറ്റർ ചാരായം കൈവശം വച്ചതിനും പിടികൂടിയതായി എക്സൈസ് സി.ഐ അറിയിച്ചു.