ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി മണ്ണൂർകാവ് ക്ഷേത്രത്തിന് സമീപം പരേതനായ സിജു ഭവനത്തിൽ സിജുവിന്റെ വീടിന് ഇടിമിന്നലേറ്റു. ഇന്നലെ രാവിലെ ഒൻപത് മണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിനും വീട്ടുപകരണങ്ങൾക്കും വലിയ നാശ നഷ്ടം ഉണ്ടായി. വീടിന്റെ അടിസ്ഥാനം തകർത്താണ് ഇടിമിന്നൽ വീട്ടിൽ കടന്നത്. അപകട സമയം സിജുവിന്റെ ഭാര്യ ബിന്ദുവും 2 മക്കളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ആറ് മാസം മുൻപാണ് ഷിജു കാൻസർ രോഗത്തെതുടർന്ന് മരിച്ചത്.