photo
ഉദയകുമാർ

പുത്തൂർ : വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന രണ്ട് ലിറ്റർ വ്യാജ ചാരായവുമായി ഒരാൾ പിടിയിൽ. പുത്തൂർ പൂവറ്റൂർ വെസ്റ്റ് അംബേദ്കർ കോളനിയിൽ കുഴിയിൽ പുരയിടം വീട്ടിൽ ഉദയകുമാറിനെ(38)യാണ് പൂത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ കാലഘട്ടത്തിൽ വ്യാജ ചാരായ കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പ്രതിയുടെ വീട്ടെലെത്തി പരിശോധന നടത്തിയപ്പോഴാണ് ചാരായം കണ്ടെടുത്തത്. വാറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.