കൊട്ടാരക്കര: മന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് രാവിലെ എട്ടരയ്ക്ക് കോട്ടാത്തല പണയിൽ ജംഗ്ഷിനിലെ കോട്ടാത്തല സുരേന്ദ്രൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് കൊട്ടാരക്കരയിൽ രക്തസാക്ഷികളായ അബ്ദുൾ മജീദിന്റെയും തങ്ങൾകുഞ്ഞിന്റെയും വീടുകൾ സന്ദർശിക്കും. കൊട്ടാരക്കര സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസ്, കേരള കോൺഗ്രസ്(ബി) മണ്ഡലം കമ്മിറ്റി ഓഫീസ്, സി.പി.എം കൊട്ടാരക്കര ഏരിയ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ എത്തിയ ശേഷം പൂവറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഉമ്മന്നൂർ, എഴുകോൺ ഭാഗങ്ങളിലും വിവിധ കേന്ദ്രങ്ങളിൽ ബാലഗോപാൽ പങ്കെടുക്കും.