കൊല്ലം: ലോക്ക് ഡൗണിന്റെ മറവിൽ വ്യാജവാറ്റ് സജീവമായതോടെ എക്സൈസ് പരിശോധന ശക്തമാക്കി . കൊട്ടാരക്കര,​ പുനലൂർ മേഖലകളിൽ വാറ്റ് സംഘം സജീവമാണ്. എക്സൈസ് പരിശോധന വ്യാപകമായി നടക്കുന്നുണ്ടെങ്കിലും വാറ്റ് സംഘങ്ങൾക്ക് കൂസലില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വാറ്റ് നടക്കുന്നുണ്ടെന്നാണ് എക്സൈസ് പറയുന്നത്.