celebration

 ആക്രമണ ശ്രമത്തിന് കൗൺസിലർക്കെതിരെയും കേസ്

കൊല്ലം: കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹ സത്‌കാര പരിപാടികൾ നടത്തിയതിന് കൊല്ലം കോർപ്പറേഷൻ കൗൺസിലറുടെ ബന്ധുവിനെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. തെക്കുംഭാഗം ഡിവിഷൻ കൗൺസിലർ സുനിൽ ജോസിന്റെ സഹോദരൻ ഇരവിപുരം കാക്കത്തോപ്പ് ടെൽമ ഹൗസിൽ ബെർഗുമാൻ ജോസഫിനെതിരെയാണ് പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തത്.

ഇന്ന് നടക്കുന്ന മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച സത്കാര പരിപാടി സംഘടിപ്പിച്ചത്. നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നൃത്തപരിപാടിയും നടത്തിയിരുന്നു. അതേസമയം, അയൽവാസി നൽകിയ പരാതിയാണ് കേസെടുക്കാൻ കാരണമായതെന്ന് ആരോപിച്ച് കൗൺസിലറുടെ നേതൃത്വത്തിൽ അയൽവാസിയെ ആക്രമിക്കാൻ ശ്രമമുണ്ടായി. ഇതേതുടർന്ന് ഇരവിപുരം പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.