black

കൊല്ലം: ബ്ലാക്ക് ഫംഗസ് പ്രതിരോധം ശക്തമാക്കുന്നതിന് ജില്ലയിൽ മെഡിക്കൽ ഓഡിറ്റ് നടത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് ഓഡിറ്റ്. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. ബ്ലാക്ക് ഫംഗസ് എന്ന മ്യൂകർമൈകോസിസ് രോഗവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അശാസ്ത്രീയവും ഭീതിജനകവുമായ സന്ദേശങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കാറ്റഗറി സി വിഭാഗത്തിലെ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായതിനാൽ മ്യൂകർമൈകോസിസ് കേസുകൾ വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ചികിത്സാ മാനദണ്ഡങ്ങളിൽ ആശുപത്രികൾക്ക് മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്.

മറ്റ് നിർദേശങ്ങൾ

1. പ്രമേഹം നിയന്ത്രണ വിധേയമാക്കണം
2. സാമൂഹ്യ സുരക്ഷാ - ക്ഷേമ വകുപ്പുകളുടെ നേതൃത്വത്തിൽ വൃദ്ധ സദനങ്ങളിൽ പരിശോധന
3. പൊലീസ്, സെക്ടറൽ മജിസ്‌ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിൽ മത്സ്യ - പച്ചക്കറി മാർക്കറ്റുകളിൽ നിയന്ത്രണം
4. വാക്സിൻ സ്വീകരിച്ചവരും രോഗവാഹകരാകാം, പെരുമാറ്റച്ചട്ടം പാലിക്കണം

5. അനുബന്ധരോഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണം
6. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കുക

7. കൂടുതൽ ആശുപത്രികൾ സജ്ജമാക്കണം